 
കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകാൻ 350 നോട്ട് പുസ്തകൾ നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഹെഡ്മിസ്ടസ് ടി.കെ. ലത ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റൂവിൻ വിശ്വം, ഡിൽഷൻ കൊട്ടേക്കാട്, കെ.പി. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പി.എച്ച്. അബ്ദുൾ റഷീദ് എന്നിർ പങ്കെടുത്തു.