vigasana-saminarudgadanam
പറപ്പൂക്കര പഞ്ചായത്ത് വികസന സെമിനാർ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് വികസന സെമിനാർ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ, പി.ടി. കിഷോർ, കെ.സി. പ്രദീപ്, കെ.കെ. സത്യൻ, ജി. സബിത എന്നിവർ സംസാരിച്ചു. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് റംബൂട്ടാൻ തൈ നട്ടു.