തൃശൂർ: ഈറ്റ, മുള ഉത്പ്പന്നങ്ങളുടെ സംരംഭകർക്കായി ഇന്ന് 3 മണിക്ക് ജില്ലാ വ്യവസായകേന്ദ്രം കോൺഫറൻസ് ഹാളിൽ ശിൽപ്പശാല നടത്തും. ബാംബൂ കോർപ്പറേഷന്റെ പദ്ധതികൾ ജനകീയാസൂത്രണ പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നത് സംബന്ധിച്ചാണ് ശിൽപ്പശാല.