medi

മെഡിക്കൽ കോളേജ് കാമ്പസിൽ പ്രിൻസിപ്പൽ ഡോ. പ്രതാപ് സോംനാഥിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം.

തൃശൂർ: മെഡിക്കൽ കോളേജ് കാമ്പസിൽ സമ്പൂർണ ശുചീകരണ യജ്ഞം പ്രിൻസിപ്പൽ ഡോ. പ്രതാപ് സോംനാഥ് ഉദ്ഘാടനം ചെയ്തു. അക്കാഡമി ബ്ലോക്ക്, രണ്ട് ആശുപത്രികൾ, നഴ്‌സിംഗ് കോളേജ്, ഡെന്റൽ കോളേജ് ട്രഷറി, പൊലീസ് സ്റ്റേഷൻ തുടങ്ങി എല്ലാ പ്രദേശങ്ങളടങ്ങിയ കാമ്പസ് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് 6 മേഖലകളാക്കി തിരിച്ചുകൊണ്ടായിരുന്നു ശുചീകരണം. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അനിത ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജുകൃഷ്ണൻ, നെഞ്ചുരോഗ ആശുപത്രി ആർ.എം.ഒ ഡോ. എം.സി. ജയരാമൻ, പീഡ് സെൽ കോ-ഓർഡിനേറ്റർ ഡോ. ബിനു അരീക്കൽ, ഇക്കോ ഫ്രണ്ട്‌ലി കാമ്പസ് നോഡൽ ഓഫീസർ ഡോ. സുധിരാജ് ടി.എസ്, കോളേജ് യൂണിയൻ ചെയർമാൻ ഗീതുകൃഷ്ണ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് എം.പി. തുടങ്ങിയവർ പങ്കെടുത്തു.