 തകർന്ന് കിടക്കുന്ന മണപ്പാട്ട്ചാൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു.
തകർന്ന് കിടക്കുന്ന മണപ്പാട്ട്ചാൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു.
മണപ്പാട്ട്ചാൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം
കൊടുങ്ങല്ലൂർ: തകർന്ന് കിടക്കുന്ന എറിയാട് മണപ്പാട്ട്ചാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ഉയരുന്നു. എറിയാട് പഞ്ചായത്തിലെ ഒന്ന്, ഇരുപത്തി മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ സ്ത്രീകളും, കുട്ടികളും, വിദ്യാർത്ഥികളും ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും, മഴയിൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലം സൈക്കിൾ, ബൈക്ക് യാത്രക്കാർ മറിഞ്ഞു വീഴുന്നതും നിത്യ സംഭവമാണ്. പഞ്ചായത്തിന്റെയും, വാർഡ് മെമ്പറുടെയും അനാസ്ഥയാണ് റോഡ് സഞ്ചാരയോഗ്യമാകാതെ കിടക്കുന്നതിന് കാരണമെന്ന് ആരോപണമുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന മണപ്പാട്ട്ചാൽ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗത്തിൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. ടി.കെ. നസീർ അദ്ധ്യക്ഷനായി. സി.ബി. ജമാൽ, എ.എം. നാസർ, എൻ.എം. റഫീഖ്, കെ.പി. മുരളി, ജാഫർ മേച്ചേരി, പി.എം. ബാബുട്ടൻ, കെ.എ. ഷാഫി, കെ.എസ്. റിയാസ്, ബി.എ. നിസാർ, എം.എം. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.