വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടം മേഖലയിൽ തൊഴിലാളികൾ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. കൂലി വർദ്ധന, തൊഴിൽ സുരക്ഷ എന്നിവ മുൻനിറുത്തിയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരത്തിന് ഒരുങ്ങുന്നത്. ജൂൺ 11 ന് രാവിലെ 11 ന് കാരികുളത്തെ ഹാരിസൺ മലയാളം കമ്പനി ഓഫീസിന് മുന്നിലും 13ന് 11 ന് പാലപ്പിള്ളിയിലെ ഹാരിസൺ മലയാളം കമ്പനി ഓഫീസിന് മുന്നിലും 14ന് ഉച്ചയ്ക്ക് 2 മണിക്ക് ചിമ്മിനി ഓഫിസിന് മുന്നിലും സംയുക്ത ട്രേഡ് യുണിയൻ നേതൃത്വത്തിൽ കൂട്ട ധർണ നടത്തും. സമര മുന്നൊരുക്കങ്ങളുടെ ഭാഗമായി ചൊക്കന, കാരികുളം, കുണ്ടായി എസ്റ്റേറ്റ് ഓഫിസുകൾക്ക് മുന്നിൽ തിങ്കളാഴ്ചയും പാലപ്പിള്ളി വലിയകുളം പുതുക്കാട് എസ്റ്റേറ്റ് ഓഫീസുകൾക്ക് മുന്നിൽ ഇന്നലെയും തൊഴിലാളികൾ കൂട്ട മസ്റ്റർ യോഗങ്ങൾ നടത്തി. ചിമ്മിനി, എച്ചിപ്പാറ എസ്റ്റേറ്റ് ഓഫീസുകൾക്ക് മുന്നിൽ ഇന്ന് രാവിലെ 6 ന് തൊഴിലാളികളുടെ മസ്റ്റർ യോഗം ചേരുമെന്നും റബ്ബർ എസ്റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ് (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.ജി. വാസുദേവൻ നായർ, ആന്റണി കുറ്റൂക്കാരൻ (ഐ.എൻ.ടി.യു.സി), പി.ജി. മോഹനൻ (എ.ഐ.ടി.യു.സി), എം.കെ. ഉണ്ണിക്കൃഷ്ണൻ (ബി.എം.എസ്), എം.കെ. തങ്കപ്പൻ (ടി.യു.സി.ഐ) എന്നിവർ അറിയിച്ചു.
തൊഴിലാളികളുടെ ആവശ്യങ്ങൾ