photo
കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ നടത്തിയ ലോക പരിസ്ഥിതി ദിനാചരണം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു.

ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ നടത്തിയ ലോക പരിസ്ഥിതി ദിനാചരണം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട: ഡെപ്യൂട്ടി റേഞ്ചർ വി.കെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, ഫസ്റ്റ് അസി: ഹെഡ്മിസ്ട്രസ് വി.വി. വിനി, പി.ടി.എ പ്രസിഡന്റ് എം.ജി. ബിജുമോൻ, എസ്.ഡി.സി ചെയർമാൻ പി.സി. മനോജ്, എം.പി.ടി.എ പ്രസിഡന്റ് സ്മിത ജിബി, കെ.കെ. ചന്ദ്രൻ, ടി.കെ. അനിൽ, എം.ജി. രവി, കെ.കെ. ദിവാകരൻ, വി.സി. പവിത്രൻ, സോമരാജൻ കൊളക്കാട്ടിൽ, കെ.എം. അനിലാഷ് എന്നിവർ പ്രസംഗിച്ചു.