photo

വാളൂർ എരയാംകുടി എസ്.എൻ.ഡി.പി ശാഖാ സംയുക്ത കുടുംബയോഗം യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: വാളൂർ എരയാംകുടി എസ്.എൻ.ഡി.പി ശാഖാ സംയുക്ത കുടുംബയോഗം യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. അജി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അടക്കം എല്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. നിത്യവും വിളക്ക് വയ്ക്കുന്ന കുട്ടിയെ ആദരിച്ചു. പ്രസിഡന്റ് കെ.പി. അജി, സെക്രട്ടറി എൻ.കെ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് അജീഷ് തുടങ്ങിയവർ സംസാരിച്ചു.