 അന്തിക്കാട് കെ.ജി.എം സ്‌കൂളിലെ കുരുന്നുകളുടെ ചെണ്ടുമല്ലി കൃഷി മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
അന്തിക്കാട് കെ.ജി.എം സ്‌കൂളിലെ കുരുന്നുകളുടെ ചെണ്ടുമല്ലി കൃഷി മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
അന്തിക്കാട്: അന്തിക്കാട് കർഷക മിത്രം കൂട്ടായ്മയും കെ.ജി.എം സ്‌കൂളും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒരേക്കർ സ്ഥലത്ത് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം മുൻകൃഷി വകുപ്പ് മന്ത്രിയും കർഷക മിത്രം കൂട്ടായ്മ ഭാരവാഹിയുമായ വി.എസ്. സുനിൽകുമാർ നിർവഹിച്ചു. പ്രധാന അദ്ധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ വി.എസ്. പ്രതീഷ്, സ്‌കൂൾ കാർഷിക ക്ലബ്ബ് ഭാരവാഹികളായ സമിത ടീച്ചർ, റീജ ടീച്ചർ, സിബി ടീച്ചർ എന്നിവർ നേതൃത്വം നൽകി.