പാവറട്ടി: ഹൈദരാബാദിൽ നടന്ന 44-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അമ്മയും മകനും ശ്രദ്ധേയമാകുന്നു. പാവറട്ടി സ്വദേശിയായ രഹനയും മകൻ അദ്‌നാൻ റഷീദുമാണ് അഭിമാന നേട്ടത്തോടെ ചരിത്രത്തിലിടം നേടിയത്. ഒരു ദേശീയ കായിക മത്സരത്തിൽ അമ്മയും മകനും ഒരേ വേദിയിൽ സമ്മാനം വാങ്ങുന്ന നിമിഷം അപൂർവമാണ്. നേരത്തെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടന്ന പല മത്സരങ്ങളിലും അവർ ജേതാക്കളായി ഏറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
നല്ല ഒരു കബിടി താരം കൂടിയാണ് വിദ്യാർത്ഥിയായ അദ്‌നാൻ. കലാകാരനും സാഹിത്യകാരനുമായ ഖത്തർ പ്രവാസി റഷീദ് കെ. മുഹമ്മദ് പാവാറട്ടിയുടെ ഭാര്യയാണ് രഹ്‌ന. കൈക്കരുത്തിന്റെ പിൻബലത്തിൽ മനക്കരുത്തോടെ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ഈ കായിക പ്രതിഭകൾ ഇനി ലോക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും.