 
കുന്നംകുളം: സ്വപ്നയുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി പെരുമ്പിലാവിൽ പ്രതിഷേധ പ്രകടനം നടത്തി പിണറായിയുടെ കോലം കത്തിച്ചു. പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി നേതൃത്വം നൽകി. ദേവദാസ് പി.കെ., നാസർ കല്ലായി, മനീഷ് എം.എം., സൂരജ്.കെ, ജാഫർ പി.എ., മഹേഷ് എം.എം, അജിത്ത് കെ.പി. തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പ്രകടനം നയിച്ചതിന് കുന്നംകുളം പൊലീസ് കേസെടുത്തു.