വടക്കാഞ്ചേരി: മാരകമായ വിഷം ഉള്ളിൽ ചെന്ന് രണ്ട് പശുക്കൾ തളർന്ന് വീണു. പുല്ലാനിക്കാട് നിന്നും മംഗലം പാടശേഖരത്തേക്കുള്ള വഴിയിൽ നിന്നാന്ന് പശുക്കൾ പുല്ല് തിന്നത്. ഈ പ്രദേശങ്ങളിൽ പുല്ല് വളരാതിരിക്കാൻ ആളുകൾ മാരകമായ വിഷപ്രയോഗം നടത്തിയിരുന്നു. ഉടമ വിവരമറിയിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് പശുക്കൾക്ക് വിഷബാധ ഏറ്റതായി അറിയുന്നത്. മാരകമായ വിഷം ഉള്ളിൽ ചെന്നതിനാൽ പശുക്കളുടെ കുടലുകളെ ബാധിച്ചിരിക്കാൻ ഇടയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ വടക്കാഞ്ചേരി പൊലീസിലും നഗരസഭയിലും പരാതി നൽകി.