minister

തൃശൂർ: ഭക്ഷ്യസുരക്ഷാ നിയമം കേരളം കൃത്യമായി പാലിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. തൃശൂരിൽ മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഗുണഭോക്തൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ വിവിധ പദ്ധതികളിൽപെടുത്തി സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ വിതരണത്തിൽ കേരളം വീഴ്ചവരുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചു. ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് ഒരു ദളിത് കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താൻ നടത്തിയ അന്വേഷണത്തിലാണ് പാളിച്ച മനസിലായത്. കേന്ദ്രസർക്കാർ രണ്ട് തവണ ഇന്ധന നികുതി കുറച്ചിട്ടും കേരളം വാറ്റ് കുറച്ചിട്ടില്ല. പദ്ധതികളുടെ ഗുണഫലം അർഹതയുണ്ടായിട്ടും കിട്ടാതെ പോകുന്നവർ പരാതി അയച്ചാൽ ശക്തമായ നടപടിയുണ്ടാവും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കേ​ന്ദ്ര​ ​പ​ദ്ധ​തി​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​സം​ഗ​മം

തൃ​ശൂ​ർ​ ​:​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഏ​ട്ടാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​സം​ഗ​മം​ ​ന​ട​ത്തി.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​പീ​യൂ​ഷ് ​ഗോ​യ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​ശ്രീ​ധ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സി.​കൃ​ഷ്ണ​കു​മാ​ർ,​ ​ജോ​ർ​ജ്ജ് ​കു​ര്യ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​സി.​സ​ദാ​ന​ന്ദ​ൻ​ ​മാ​സ്റ്റ​ർ,​ ​അ​ഡ്വ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ,​ ​സെ​ക്ര​ട്ട​റി​ ​എ.​നാ​ഗേ​ഷ്,​ ​എം.​എ​സ്.​സ​മ്പൂ​ർ​ണ്ണ,​ ​ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ട്,​ ​അ​ഡ്വ.​നി​വേ​ദി​ത,​ ​അ​ഡ്വ.​ര​വി​കു​മാ​ർ​ ​ഉ​പ്പ​ത്ത്,​ ​അ​ഡ്വ.​കെ.​ആ​ർ.​ഹ​രി,​ ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്ബ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ഴി​വു​ ​തെ​ളി​യി​ച്ച​ ​എ​ൻ.​നി​ര​ഞ്ജ​ന,​ ​ധ​ന്യ​ ​മേ​നോ​ൻ,​ ​അ​ശ്വ​തി​ ​സൂ​ര​ജ്,​ ​ശ്രു​തി​ ​ജ​യ​ൻ,​ ​ക​ലാ​മ​ണ്ഡ​ലം​ ​ഹേ​മ​ല​ത,​ ​ആ​ര്യ.​കെ,​ ​സ്വ​പ്‌​ന​ ​സി​ബി,​ ​സി.​ഡി.​എ​ൽ​സി,​ ​ധ​ന്യ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ഉ​ഷ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ആ​ദ​രി​ച്ചു.