വെള്ളാങ്ങല്ലൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വേളൂക്കര പഞ്ചായത്തിൽ തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, ബിബിൻ തുടിയത്ത്, അഡ്വ. ശശികുമാർ ഇടപ്പുഴ, ടെസി ജോയ്, ഷീബ നാരായണൻ, വിൻസെന്റ് കാനംകുടം എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ഐ. മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ വി. ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, ടി.വി. വിജു, എൻ.കെ. രേഖ, അൽഫോൺസ ജോൺസൺ എന്നിവർ നേതൃത്വം നൽകി.