തൃശൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. 10 ന് രാവിലെ 10 മണിക്ക് നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ സംസ്ഥാന നേതാക്കൾ നേതൃത്വം കൊടുക്കും. രാവിലെ പടിഞ്ഞാറേക്കോട്ടയിൽ നിന്നാരംഭിക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും.