sn-collegeശ്രീനാരായണ കോളേജ് സുവോളജി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നാട്ടിക ബീച്ച് ശുചീകരിക്കുന്നു.

തൃപ്രയാർ: ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ കോളേജ് സുവോളജി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ കോളേജ് എൻ.സി.സി യൂണിറ്റും, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളും ചേർന്ന് നാട്ടിക ബീച്ച് ശുചീകരിച്ചു. ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. കോളേജ് ഐ.ക്യു.എ.സി കോ- ഓർഡിനേറ്റർ ഡോ. കെ.കെ. ശങ്കരൻ, ഓഷ്യൻ സൊസൈറ്റി കൊച്ചി ചാപ്റ്റർ എക്‌സിക്യൂട്ടിവ് അംഗമായ ഡോ. കേശവദാസ്, സുവോളജി വിഭാഗം കോഡിനേറ്ററും ജില്ലാ കോ- ഓർഡിനേറ്ററുമായ ഡോ. ജെ.ആർ. ജീപ്‌സ, ഡോ. വി.കെ. രമ്യ, പി.കെ. പ്രസന്നൻ, ഇയ്യാനി സുരേഷ്, സി.എസ്. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.