 
കയ്പമംഗലം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഉദ്ഘാടനം പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് ഓണപറമ്പ് ബ്രാഞ്ച് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് നിർവഹിച്ചു. സർക്കിൾ യൂണിയൻ അംഗം എം.ഡി. സുരേഷ് മാസ്റ്റർ അദ്ധ്യക്ഷനായി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. സത്യഭാമ പദ്ധതി വിശദീകരിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ. ഹർഷകുമാർ, സെക്രട്ടറി സി.പി. ഉണ്ണിക്കൃഷ്ണൻ, സായിദ മുത്തുക്കോയ തങ്ങൾ, എൻ.കെ. അബ്ദുൾ നാസർ, ഹേമലത രാജ്കുട്ടൻ, ആർ.കെ. ബേബി, സന്ധ്യ സുനിൽ, കെ. ബാബു എന്നിവർ സംസാരിച്ചു.