1

പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വടക്കാഞ്ചേരിയിൽ നടത്തിയ സമരം.

വടക്കാഞ്ചേരി: സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സ്വർണ ബിരിയാണി വച്ച് സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോകുരിയൻ അദ്ധ്യക്ഷത വഹിച്ചു. ഷാഹിദ റഹിമാൻ, സി.എ. ശങ്കരൻ കുട്ടി, എ.എസ്. ഹംസ, കെ.ടി. ജോയ്, സിന്ധു സുബ്രഹ്മണ്യൻ, സന്ധ്യ കൊടക്കാടത്ത്, കെ.കെ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.