മാള: പഞ്ചായത്തിലെ വിവിധ വളവുകളിലെ ബസ് സ്റ്റോപ്പുകൾ, അപകട സാദ്ധ്യതയുള്ള ഹമ്പുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. നിരന്തരം അപകടം സംഭവിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ അപകട സാദ്ധ്യത ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് റോഡ് സേഫ്റ്റി കൗൺസിലിന് പരാതി നൽകിയതിനെ തുടർന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സർക്കാർ ആശുപത്രി കവാടത്തിന് സമീപം ബസ് നിറുത്തുന്നതു മൂലം ആശുപത്രിയിൽ നിന്നും മാള ഭാഗത്തേയ്ക്ക് തിരിയുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയും ഇത് അപകട സാദ്ധ്യതയ്ക്ക് വഴിയൊരുക്കുന്നുണ്ടെന്നും പരാതിയും ഉയരുന്നുണ്ട്. റോഡ് സേഫ്റ്റി കൗൺസിലിൽ ചെയർമാൻ കൂടിയായ കളക്ടർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചാലക്കുടി ആർ.ടി.ഒയോട് ആവശ്യപ്പെട്ട പ്രകാരമാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. സിന്റോ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.ബി. സജീവ്, അരുൺ പോൾ എന്നിവർ ചേർന്ന് പരിശോധന നടത്തിയത്.
പരാതിയിൽ ഉന്നയിക്കുന്ന നിർദ്ദേശങ്ങൾ