പറപ്പൂക്കര: തുടർച്ചയായി നാലു ദിവസമായി രാത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ രാത്രി തന്നെ പറപ്പൂക്കരയിലെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസിലെത്തി പരാതി നൽകി. പുതുക്കാട് സെക്ഷൻ പരിധിയിലായിരുന്ന പുതുക്കാട് പഞ്ചായത്തിലെ തെക്കെ തൊറവ് പ്രദേശത്തെ അടുത്തയിടെയാണ് പറപ്പൂക്കര സെക്ഷഷനിലേക്ക് മാറ്റിയത്. പറപ്പൂക്കര സെക്ഷനിലേക്ക് തെക്കെ തൊറവ് പ്രദേശത്തെ മാറ്റിയതോടെ നിരന്തരമായി വൈദ്യുതി തകരാറാണെന്ന് നാട്ടുകാർ ആരോപിച്ചു.