ഇരിങ്ങാലക്കുട: നേരത്തെ ഉണ്ടായിരുന്നതും, കൊവിഡിന് ശേഷം അനുവദിക്കാതിരിക്കുകയും ചെയ്ത സ്റ്റോപ്പുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിക്കും. ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ടി.എൻ. പ്രതാപൻ എം.പി വിളിച്ചുചേർത്ത തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ പാസഞ്ചർ അസോസിയേഷനുകളുടെ യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുടയിൽ പാലരുവി, ഏറനാട് ട്രെയിനുകളുടെ സ്റ്റോപ്പിനായി എം.പി വഴി റെയിൽവേ ബോർഡിനെ സമീപിക്കാൻ ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗത്തിൽ ആവശ്യപ്പെട്ടു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി ബിജു പി.എ, ട്രഷറർ സുഭാഷ് എന്നിവർ പങ്കെടുത്തു.
യോഗ തീരുമാനം