
തൃശൂർ: കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് മാത്രമല്ല, പല വിഷപ്പാമ്പുകളെയും തിരികെ കൂട്ടിൽക്കയറ്റി എന്നതാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയത്തിന്റെ പ്രസക്തിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷങ്ങളൊന്നും ഇവിടെ ഏശില്ല എന്ന് തൃക്കാക്കര വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മതപരമായി വേർതിരിവ് നടത്തുന്നവർക്കെതിരെ തൃക്കാക്കരയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്ത് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. പി.വി.അബ്ദുൽ വഹാബ് എം.പി, എം.കെ.മുനീർ എം.എൽ.എ, ആബിദ് ഹുസൈൻ എം.എൽ.എ, പിഎം.എ.സലാം, എൻ.ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്മാൻ കല്ലായി, സി.പി.ചെറിയ മുഹമ്മദ്, മഞ്ഞളാംകുഴി അലി എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, സുഹറ മമ്പാട് എന്നവർ പ്രസംഗിച്ചു. സൗഹൃദ സംഗമത്തിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സയ്യിദ് സാദിഖലി തങ്ങൾ ആശയസംവാദം നടത്തി. ആർച്ച് ബിഷപ് മാർ അപ്രേം, പി.ചിത്രൻ നമ്പൂതിരിപ്പാട്, ആലങ്കോട് ലീലാകൃഷ്ണൻ, ബാലചന്ദ്രൻ വടക്കേടത്ത്, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി.സദാനന്ദൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം അസി.സെക്രട്ടറി രവികുമാർ, കല്യാൺ സിൽക്‌സ് എം.ഡി ടി.എസ്.പട്ടാഭിരമാൻ, സംഗീത സംവിധായകൻ വിദ്യാധരൻ, ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംവിധായകൻ അമ്പിളി, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പള്ളി, ബഷീർ ഫൈസി ദേശമംഗലം എന്നിവർ സംഗമത്തിൽ പങ്കെടുത്തു.