വെള്ളിക്കുളങ്ങര: മോനൊടി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പുനപ്രതിഷ്ഠാചടങ്ങുകൾക്ക് ഇന്ന് തുടക്കമാവും. രാവിലെ 5.30ന് ഗണപതിഹോമം, തുടർന്ന് ബാലാലയത്തിൽനിന്നും പുതിയ ശ്രീകോവിലിലിലേക്ക് ദേവനെ പ്രതിഷ്ഠിക്കും. വൈകിട്ട് പ്രാസാദശുദ്ധി, വാസ്തുഹോമം, വാസ്തുകലശം, രക്ഷോഘ്‌നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവയുണ്ടാകും. നാളെ രാവിലെ ചതുശുദ്ധി, ധാര, പഞ്ചഗവ്യം, കലശാഭിഷേകം, വൈകിട്ട് ബ്രഹ്മകലശപൂജ, കുംഭേശകലശപൂജ, പരികലശപൂജ, അധിവാസഹോമം, കലശാധിവാസപൂജ എന്നിവ നടക്കും. 11 ന് രാവിലെ കലശത്തിൽ രക്ഷവിടർത്തി പൂജ, മരപ്പാണി, ബ്രഹ്മ കലശാഭിഷേകം, പരികലശാഭിഷേകം, കുംഭേശകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയും വൈകിട്ട് 3 ന് പുറത്തേക്ക് എഴുന്നള്ളിപ്പും ഉണ്ടാകും.