ചേലക്കര: ചേലക്കരയുടെ പ്രേഷിതൻ എന്നറിയപ്പെടുന്ന ദൈവദാസൻ ആന്റണി തച്ചുപറമ്പിലച്ചന്റെ 59-ാമത് ശ്രാദ്ധാചരണം ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇന്ന് നടക്കും. രാവിലെ 10 ന് റാസ റവ. ഫാദർ. ആന്റണി തെക്കിനിയത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. റവ. ഡോ. പോൾ പുളിക്കൻ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ശ്രാദ്ധ ഊട്ടിൽ ജാതിമതദേദമന്യേ ആയിരങ്ങൾ പങ്കാളികളാകും. ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും ശ്രാദ്ധാചരണത്തിൽ പങ്കെടുക്കും.