ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്യുന്നു. ഒരു ലക്ഷം രൂപ വിലവരുന്ന വാഹനങ്ങളാണ് 29 പേർക്ക് നൽകുന്നത്. 30 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനായി നേരത്തെ അർഹരായവർക്ക് പരിശീലനം നൽകിയിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വിതരണം ഇന്ന് രാവിലെ 10.30ന് ബെന്നി ബെഹന്നാൻ എം.പി നിർവഹിക്കും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, സി.ഡി.പി.ഒ കെ.എം. ഷേർളി തുടങ്ങിയവർ സംസാരിക്കും. എ.എം.വി.ഐ എം. രമേശ് ഉപഭോക്താക്കൾക്കായി ക്ലാസ് നയിക്കും.