ഒല്ലൂർ: കൊച്ചി രാജ്യ പ്രധാനമന്ത്രിയായിരുന്ന ഇ. ഇക്കണ്ടവാര്യരുടെ അനുസ്മരണം നടന്നു. കേരള സർവോദയ രക്ഷാധികാരി എം. പീതാംബരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രൊഫ. ജോൺ സിറിയക് അനുസ്മരണ പ്രഭാഷണം നടത്തി. വാരിയർ സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ്, ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. രാജഗോപാലൻ, കേരള സർവോദയ മണ്ഡലം പ്രസിഡന്റ് പി.എസ്. സുകുമാരൻ, സമിതി സെക്രട്ടറി സി.എൻ. ഗോപിനാഥൻ, സുശീല വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.