വടക്കാഞ്ചേരി: നഗരസഭാ യോഗത്തിൽ കിഫ്ബി പദ്ധതികളായ എങ്കക്കാട് ശ്മശാനം, അത്താണി ഓട്ടുപാറ മാർക്കറ്റ് എന്നിവയെക്കുറിച്ച് റാം ബയോളജിക്കൽസിന്റെ വിദഗ്ദ്ധർ പ്രസന്റേഷൻ നടത്തി. നഗരസഭ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഹരിതമിത്രം സ്മാർട്ട് ആക്കുന്ന പ്രവൃത്തികൾ യോഗത്തിൽ തീരുമാനിച്ചു. മരണപ്പെട്ട കൗൺസിലർ കെ. ശ്രീകുമാറിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, എസ്.എസ്.എ. ആസാദ്, പി.ആർ. അരവിന്ദാഷൻ, സ്വപ്‌നശശി, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.