 പൊതുജനസമ്പർക്ക പരിപാടിയും റസിഡൻസ് അസോസിയേഷനുകളുടെ ഏകോപനവും ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംങ്‌രേ ഉദ്ഘാടനം ചെയ്യുന്നു.
പൊതുജനസമ്പർക്ക പരിപാടിയും റസിഡൻസ് അസോസിയേഷനുകളുടെ ഏകോപനവും ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംങ്‌രേ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കുറ്റകൃത്യങ്ങൾ തടയാൻ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ കാമറകൾ സ്ഥാപിക്കാൻ മുൻകൈയെടുക്കണമെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംങ്‌രേ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ഡർബാർ ഹാളിൽ നടന്ന പൊതുജന സമ്പർക്ക പരിപാടിയും റസിഡൻസ് അസോസിയേഷനുകളുടെ ഏകോപനവും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കുറ്റകൃത്യങ്ങൾ കണ്ടാലും ലഹരി ഉപയോഗവും കണ്ടാലും യഥാസമയം പൊലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു. ചടങ്ങിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ബ്രിജുകുമാർ, സി.എസ്. തിലകൻ, കെ.ആർ. രണദീപൻ, മതിലകം എസ്.എച്ച്.ഒ ടി.കെ. ഷൈജു, കോസ്റ്റൽ എസ്.എച്ച്.ഒ സി. ബിനു, പി.ആർ. ബാബു, വലപ്പാട് എസ്.എച്ച്.ഒ കെ.എസ്. സുശാന്ത്, വാടാനപ്പിള്ളി എസ്.എച്ച്.ഒ എസ്.ആർ. സനീഷ്, എൻ.പി. ബിജു എന്നിവർ പ്രസംഗിച്ചു. സി.പി.ഒ പ്രജിത്ത്, ഇ.എസ്. മണി, ജിജി എന്നിവർ ക്ലാസെടുത്തു.