youth-con

കുറ്റിക്കാട് നടന്ന കരിപ്പായി ഫ്രാൻസീസ് അനുസ്മരണ ചടങ്ങിൽ ഛായാച്ചിത്രത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ പുഷ്പാർച്ചന നടത്തുന്നു.

ചാലക്കുടി: കോളേജ് വിദ്യാർത്ഥിയായിരിക്കെ കൊലചെയ്യപ്പെട്ട കരിപ്പായി ഫ്രാൻസീസിന്റെ 43-ാം ചരമദിനം യൂത്ത് കോൺഗ്രസിന്റെ ആഭിഖ്യത്തിൽ കുറ്റിക്കാട് നടന്നു. പ്രകടനം, പുഷ്പാർച്ചന, പൊതുയോഗം എന്നിവയായിരുന്നു ചടങ്ങുകൾ. പ്രകടനത്തിന് ശേഷം സ്്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് മുണ്ടന്മാണി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡേവിസ് കരിപ്പായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസ് ചിറയത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജുവിൻ കല്ലെലി, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് മേജോ ജോസഫ്, അഖിൽ ജോയ് എന്നിവർ പ്രസംഗിച്ചു. അഖിലേന്ത്യാ പഞ്ചഗുസ്തി മത്സരത്തിൽ 50-70 വിഭാഗത്തിൽ സ്വർണമെഡൽ നേടിയ സോണി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.