mmmm

അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പ്.

അരിമ്പൂർ: സുബ്രഹ്മണ്യക്ഷേത്ര പ്രതിഷ്ഠാ ദിനാഘോഷത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പ് നടന്നു. പന്തളം മണികണ്ഠൻ തിടമ്പേറ്റി. മേളത്തിന് കലാമണ്ഡലം രതീഷ് പ്രമാണിത്വം വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്നിരുന്ന ലക്ഷാർച്ചനാ യജ്ഞം സമാപിച്ചു. പ്രസാദ് ഊട്ട് നടന്നു. തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരി കാർമ്മികനായി. മേൽശാന്തി അർജുനൻ ക്ഷേത്രച്ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. പ്രസിഡന്റ് കെ.എൻ. ഭാസ്‌കരൻ, കെ.വി. ഷാജു, കെ.വി. മധു, കെ.കെ. മുകുന്ദൻ, കെ.ആർ. ഭരതൻ എന്നിവർ നേതൃത്വം നൽകി.