mattannur
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി നടന്ന പ്രതിഭാസംഗമം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യുന്നു.

പഴയന്നൂർ: നവീകരണ സഹസ്ര കലശം നടക്കുന്ന പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ പള്ളിപ്പുറത്തപ്പന്റേയും ഭഗവതിയുടേയും പുന:പ്രതിഷ്ഠാ ചടങ്ങുകൾ തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഇനി ഞായറാഴ്ച പുലർച്ചെ 4.30 ന് മാത്രമെ ശ്രീകോവിലുകളുടെ നടകൾ തുറക്കുകയുള്ളൂ. വൈകിട്ട് നടന്ന പ്രതിഭാസംഗമം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം നാരായണൻ അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, ഡോ: കെ.ജി. രവീന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, ദേവസ്വം മാനേജർ ബിജു തുടങ്ങിയവർ സംസാരിച്ചു. സംഗമ വേദിയിൽ വച്ച് മാദ്ധ്യമ പ്രവർത്തകൻ എം.ബി. ഭാനുപ്രകാശിന്റെ കവിതാ സമാഹാരമായ തനിച്ചാവുന്നത് തനി ചാവലാണ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. തുടർന്ന് വേദിയിൽ ത്രിബിൾ തായമ്പകയും അരങ്ങേറി.