വാടാനപ്പിള്ളി: പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളുടെ പരിസരങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ്, എക്‌സൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ സിഗരറ്റ്, ബീഡി മറ്റു പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ്, വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. സുജിത്ത്, വാടാനപ്പള്ളി സബ്ബ് ഇൻസ്‌പെക്ടർ അബ്ദുൾ സലാം, ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി. വിമോദ്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ബാബു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.