gopiyasan

പേരാമംഗലം: കലാമണ്ഡലം ഗോപിയാശാന്റെ 85ാം പിറന്നാൾ ആഘോഷിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽ ഭാര്യയോടും പേരക്കുട്ടികളോടൊപ്പം പിറന്നാൾ സദ്യയുണ്ടു. വൈകീട്ട് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രം ഹാളിൽ കുടുംബക്കാരും വീട്ടുകാരും നാട്ടുകാരും ചേർന്ന് ആഘോഷ പരിപാടികൾ നടത്തി.

ഗോപിയാശാൻ വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗോപിയാശാന്റെ പേരക്കുട്ടികളായ മാളവിക രഘുരാജന്റെ കഥകളിയും ആര്യ ജയരാജന്റെ നൃത്തവും അരങ്ങേറി. പിറന്നാൾ ദിനത്തിൽ എ.സി.മൊയ്തീൻ എം.എൽ.എ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, നടൻ മോഹൻലാൽ, ഗുരുവായൂർ ദേവസ്വം ചെയർമാൻ എന്നിവർ പിറന്നാൾ സന്ദേശം നൽകി. മണലൂർ ഗോപിനാഥിന്റെ ഓട്ടം തുള്ളലും തെക്കോട്ടുകാവിലെ ചടങ്ങിൽ അവതരിപ്പിച്ചു.

കാൽമുട്ടിന് വേദനയുള്ളതിനാൽ വേഷം കെട്ടാൻ കഴിയുന്നില്ലോ എന്ന വിഷമമേ ഉള്ളൂ. എല്ലു തേയ്മാനമാണ്. ശസ്ത്രക്രിയ വേണ്ടായെന്ന തീരുമാനമാണ്. മക്കൾ ലളിതമായി നടത്തിയ ചടങ്ങാണിത്. എല്ലാവരെയും ക്ഷണിക്കാനായില്ല.

കലാമണ്ഡലം ഗോപിയാശാൻ.