1
മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ച് ​ബെ​ന്നി​ ​ബെ​ഹ​ന്നാ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.


തൃശൂർ: കറൻസി, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് കളക്ടറേറ്റ് പടിക്കൽ പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തിനുശേഷം കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് തള്ളി ഗേറ്റ് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.

സ്വപ്ന സുരേഷ് നൽകിയ മൊഴിക്ക് പിന്നാലെ ഓരോ നിമിഷവും സർക്കാർ കാണിക്കുന്ന വ്യഗ്രത കറൻസി, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നുവെന്ന് ഉദ്ഘാടനം ചെയ്ത ബെന്നി ബഹന്നാൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.

സനീഷ് കുമാർ ജോസഫ് എം.എൽ.എ, പി.എ. മാധവൻ, എം.പി. വിൻസെന്റ് , അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, എ. പ്രസാദ്, ഷാജി കോടങ്കണ്ടത്ത്, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ചിന് കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, രാജൻ പല്ലൻ, സജീവൻ കുരിയച്ചിറ, ടി.എം. ചന്ദ്രൻ, കെ.കെ. ബാബു, കെ. അജിത്കുമാർ, ബജോയ് ബാബു, അനിൽ പുളിക്കൻ, രവി ജോസ് താണിക്കൽ, കെ.കെ. ശോഭനൻ, സതീഷ് വിമലൻ, ലീലാമ്മ തോമസ്, ഓ.ജെ. ജനീഷ്, മിഥുൻ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.