1

തൃശൂർ: അന്നമനട പരമേശ്വരമാരാർ സ്മൃതി സദസും പ്രഭാഷണവും പുരസ്‌കാര സമർപ്പണവും നാളെ പാറമേക്കാവ് അഗ്രശാല ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിന് പരമേശ്വരമാരാരുടെ ഛായാചിത്രത്തിന് മുൻപിൽ കിഴക്കൂട്ട് അനിയൻമാരാർ തിരിതെളിക്കും. 4.15ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.

കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ചോറ്റാനിക്കര സുഭാഷ്, നാരായണ മാരാർ എന്നിവർ പ്രഭാഷണം നടത്തും. 2021ലെ അന്നമനട സ്മൃതി പുരസ്‌കാരം തിമില വാദകൻ പരയ്ക്കാട് തങ്കപ്പമാരാർക്കും ഈ വർഷത്തെ പുരസ്‌കാരം മദ്ദള കലാകാരൻ പുലാപ്പറ്റ ബാലകൃഷ്ണനും സമ്മാനിക്കും.

കലാമണ്ഡലം ബലരാമൻ, സംഗീത സംവിധായകൻ വിദ്യാധരൻ, കലാമണ്ഡലം ഹുസ്‌ന ബാനു, കുറുംകുഴൽ കലാകാരൻ പട്ടിക്കാട് അജി എന്നിവർക്ക് വിവിധ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. 6.30ന് പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറുമെന്ന് ഭാരവാഹികളായ കൊടകര രമേശ്, കലാമണ്ഡലം ഹരീഷ്, ഡോ. നന്ദിനി വർമ എന്നിവർ പറഞ്ഞു.

ടീ​ച്ചേ​ഴ്‌​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സ​മ്മേ​ള​നം

തൃ​ശൂ​ർ​:​ ​ടീ​ച്ചേ​ഴ്‌​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഒ​ഫ് ​കേ​ര​ള​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​വെ​ള്ളാ​നി​ക്ക​ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ൻ​ട്ര​ൽ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ 9.30​ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​പി.​കെ.​ ​ബി​ജു​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​ന​വും​ 4.30​ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ആ​റി​നു​ ​ക​ലാ​സ​ന്ധ്യ​യും​ ​അ​ര​ങ്ങേ​റു​മെ​ന്ന് ​ടി.​ഒ.​കെ.​എ.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​സു​മ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​സു​രേ​ഷ്‌​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.