1
ഇ.എം.എസ്

തൃശൂർ: കോസ്റ്റ്‌ഫോർഡിന്റെയും വിവിധ സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ 13നും 14നും റീജ്യണൽ തിയേറ്ററിൽ ഇ.എം.എസ് സ്മൃതി പ്രഭാഷണപരമ്പര നടത്തും. 13ന് 9.30ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രൊഫ. പ്രഭാത് പട്‌നായിക്, എളമരം കരീം എം.പി, തോമസ് ഐസക്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, എം. എബേബി, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവർ രണ്ട് ദിവസത്തെ വിവിധ സെഷനുകളിലായി പ്രഭാഷണം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.എം. വർഗീസ്, എം.എൻ. സുധാകരൻ, സി. ചന്ദ്രബാബു എന്നിവർ പറഞ്ഞു.

സ​ന്തോ​ഷ് ​ട്രോ​ഫി​ ​താരങ്ങൾക്ക് ആ​ദ​രം
തൃ​ശൂ​ർ​:​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​നേ​ടി​യ​ ​കേ​ര​ള​ ​ടീം​ ​അം​ഗ​ങ്ങ​ളെ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫു​ട്‌​ബാ​ൾ​ ​പ്ലെ​യേ​ഴ്‌​സ് ​വെ​ൽ​ഫ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​ദ​രി​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​മി​ക​ച്ച​ ​ഫു​ട്‌​ബാ​ൾ​ ​താ​ര​ങ്ങ​ൾ​ക്ക് ​ഉ​പ​ഹാ​ര​വും​ ​സ​മ്മാ​നി​ക്കും.​ ​ഇ​ന്ന് ​മൂ​ന്നി​ന് ​തൃ​ശൂ​ർ​ ​ബാ​ന​ർ​ജി​ ​ക്ല​ബി​ൽ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗ​വും​ ​അ​നു​മോ​ദ​ന​ ​ച​ട​ങ്ങും​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​വി​ക്ട​ർ​ ​മ​ഞ്ഞി​ല,​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​മു​ൻ​ ​താ​രം​ ​ഡോ.​ ​രാ​ജ​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​പി.​ ​അ​ഗ​സ്റ്റി​ൻ,​ ​അം​ഗ​ങ്ങ​ളാ​യ​ ​മാ​ർ​ട്ടി​ൻ​ ​മാ​ത്യു,​ ​കെ.​എ​ഫ്.​ ​ബെ​ന്നി​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

സം​രം​ഭ​ക​ത്വ ശി​ൽ​പ്പ​ശാല
തൃ​ശൂ​ർ​:​ ​സം​രം​ഭ​ക​രാ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​വ​നി​ത​ക​ൾ​ക്കും​ ​വ​നി​താ​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫൊ​ർ​ ​എ​ൻ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ​യും​ ​ടൈ​ ​കേ​ര​ള​യു​ടെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​സം​രം​ഭ​ക​ത്വ​ ​വ​ർ​ക്ക്‌​ഷോ​പ്പ് 23​ന് ​ക​ള​മ​ശ്ശേ​രി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫൊ​ർ​ ​എ​ൻ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റി​ൽ​ ​ന​ട​ത്തും.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​k​i​e​d.​i​n​f​o​ൽ​ ​ഓ​ൺ​ലൈ​നാ​യി​ 20​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0484​ 2532890,​ 2550322.