1

തൃശൂർ: ജില്ലയിൽ കുട്ടികളിൽ കുഷ്ഠരോഗം കുറയുന്നതായി ആരോഗ്യ വകുപ്പ്. 2021 - 22 വർഷത്തിൽ പുതുതായി കണ്ടുപിടിച്ച 32 രോഗികളിൽ രണ്ടുപേർ മാത്രമാണ് കുട്ടികൾ. കൊവിഡ് കാലത്ത് ശാസ്ത്രീയമായി കുട്ടികളെ നിരീക്ഷിക്കാൻ കഴിയാതെ പോയതിനാൽ ഇനിയും രോഗികൾ കൂടാൻ സാദ്ധ്യതയുണ്ടെന്ന് ഡി.എം.ഒ ഇൻ ചാർജ് ഡോ. പ്രേമകുമാർ പറഞ്ഞു.

2016 - 17 മുതൽ 2021 - 22 വരെ കാലയളവിൽ 329 പേർക്കാണ് ജില്ലയിൽ കുഷ്ഠം ബാധിച്ചത്. ഇതിൽ കുട്ടികൾ 27 പേർ മാത്രമാണ്. കഴിഞ്ഞ വർഷം കണ്ടെത്തിയ രോഗികളിൽ അഞ്ചുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കി 27 പേരും ജില്ലക്കാരാണ്.

കഴിഞ്ഞ ആറു വർഷത്തിനിടെ കൂടുതൽ റിപ്പോർട്ട് ചെയ്തത് കൊവിഡിന് മുമ്പുള്ള 2018 - 19 കാലഘട്ടത്തിലാണ്. ആ കാലയളവിൽ 83 പേർക്കാണ് കുഷ്ഠം കണ്ടെത്തിയത്. ഇതിൽ 10പേർ കുട്ടികളായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ശ്രദ്ധിക്കാൻ

ചർമ്മത്തിലുണ്ടാകുന്ന ചെറിയ നിറം മാറ്റമോ അല്ലെങ്കിൽ തടിപ്പോ സ്പർശമില്ലായ്മയോ അനുഭവപ്പെട്ടൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. പ്രാരംഭഘട്ടത്തിൽ ചികിത്സ നടത്തിയാൽ രോഗം പൂർണമായി ഭേദമാക്കാനാകും. ഇതിന് ആരോഗ്യ വകുപ്പിന്റെ കീഴിൽ പൂർണ സൗജന്യ ചികിത്സയും ലഭിക്കും. സമയബന്ധിതമായി ചികിത്സ തേടാതെ പോയാൽ അംഗവൈകല്യം അടക്കം പ്രശ്‌നങ്ങളുണ്ടാവാനുളള സാദ്ധ്യതയുണ്ട്.

ബാ​ല​മി​ത്ര​ ​കാ​മ്പ​യി​ൻ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​:​ ​കു​ഷ്ഠ​രോ​ഗ​ ​നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​കു​ട്ടി​ക​ളെ​യും​ ​രോ​ഗ​പ​രി​ശോ​ധ​ന​യ്ക്കു​ ​വി​ധേ​യ​മാ​ക്കു​ക​യും​ ​രോ​ഗം​ ​തു​ട​ക്ക​ത്തി​ലേ​ ​ക​ണ്ടെ​ത്തി​ ​ഭേ​ദ​മാ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ബാ​ല​മി​ത്ര​ ​കാ​മ്പ​യി​ന്റെ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​പ​ത്തി​ന് ​തോ​ന്നൂ​ർ​ക്ക​ര​ ​യു.​പി​ ​സ്കൂ​ളി​ൽ​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ക്കും.
ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​വ​കു​പ്പ്,​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്,​ ​സാ​മൂ​ഹി​ക​ ​നീ​തി​ ​വ​കു​പ്പ്,​ ​ഇ​ ​ആ​ൻ​ഡ് ​പി.​ആ​ർ​ ​വ​കു​പ്പ്,​ ​ഐ.​ടി​ ​അ​റ്റ് ​സ്‌​കൂ​ൾ​ ​എ​ന്നി​വ​ ​സ​ഹ​ക​രി​ച്ചാ​ണ് ​കാ​മ്പ​യി​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ഡേ​വി​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡി.​എം.​ഒ​:​ ​ഡോ.​ ​കെ.​ടി.​ ​പ്രേ​മ​കു​മാ​ർ,​ ​ഡി.​ഡി.​ഇ​:​ ​ടി.​വി.​ ​മ​ദ​ന​മോ​ഹ​ന​ൻ,​ ​സി.​പി.​ ​ഡേ​വീ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.