gurumandirനാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിൽ പുതുതായി നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിലെ ഗുരുദേവ പ്രതിമയും മണ്ഡപവും പൊളിച്ച്, പുതുതായി നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപന കർമ്മം എൻ.ടി.എസ്.പി യോഗം പ്രസിഡന്റ് പി.കെ. സുഭാഷ്ചന്ദ്രൻ നിർവഹിച്ചു. ഡോ. കാരുമാത്ര വിജയൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിച്ചു. എൻ.എസ്. ജോഷി ശാന്തി, ഇ.എസ്. സുരേഷ്ബാബു, എം.ജി. രഘുനന്ദനൻ, സി.പി. രാമകൃഷ്ണൻ മാസ്റ്റർ, ടി.കെ. ദയാനന്ദൻ, എ.വി. സഹദേവൻ, സി.ആർ. അശോകൻ, പ്രേംലാൽ ഇയ്യാനി, സി.കെ. സുഹാസ്, രാജൻ കാട്ടുങ്ങൽ, അംബിക, ഉഷ അർജുനൻ, അഡ്വ. സി.വി. വിശ്വേഷ്, സി.കെ. ഗോപകുമാർ, പ്രേംദാസ് വേളേക്കാട്ട്, ശ്രീരാമൻ കുണ്ടായിൽ എന്നിവർ സംബന്ധിച്ചു. നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗം, എസ്.എൻ.ഡി.പി യോഗം, സാമൂഹ്യക്ഷേമനിധി, എസ്.എൻ.ആർ.സി ക്ലബ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.