unni-krishnan
വി.ആർ. ഉണ്ണിക്കൃഷ്ണൻ.

ചേലക്കര: കേരളത്തിലെ ആദ്യത്തെ ഹോമിയോ മെഡിക്കൽ കോളേജിന് തുടക്കം കുറിച്ച സ്വാമി ആതുരദാസിന്റെ പേരിൽ കേരള ഹോമിയോ ശാസ്ത്രവേദി ഏർപ്പെടുത്തിയ 25-ാമത് ആതുരദാസ്ജി പുരസ്‌കാരം ചേലക്കരയിലെ ഡോ: വി.ആർ. ഉണ്ണിക്കൃഷ്ണന് നൽകും. 30,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് പരസ്‌കാരം. ചികിത്സയോടൊപ്പം വിവിധ സാമൂഹിക വിഷയങ്ങൾ പരാമർശിക്കുന്ന ഡോക്യുമെന്ററികൾ, സിനിമ, സംഗീത സംവിധാനം, മറ്റ് വിവിധ മേഖലയിൽ ചെയ്യുന്ന സേവനങ്ങളും കണക്കിലെടുത്താണ് ഡോ. വി.ആർ. ഉണ്ണികൃഷ്ണന് പുരസ്‌കാരം നൽകുന്നത്. ജൂലൈ 17 ന് തൃശൂർ കാസിനോ ഇന്റർനാഷണലിൽ കേരള ഹോമിയോ ശാസ്ത്രവേദി രജത ജൂബിലി സമ്മേളനത്തിൽ വച്ച് മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്‌കാരം നൽകും.