kavitha

കവിതാ സമാഹാരത്തിന്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കുന്നു.

ചേലക്കര: മാദ്ധ്യമ പ്രവർത്തകൻ എം.ബി. ഭാനുപ്രകാശ് പഴയന്നൂരിന്റെ കവിതാ സമാഹാരമായ തനിച്ചാവുന്നത് തനി ചാവലാണ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നവീകരണ സഹസ്രകലശത്തോടനുബന്ധിച്ചു നടന്ന പ്രതിഭാ സംഗമത്തിൽ വച്ച് കവി ആലങ്കോട് ലീലാകൃഷ്ണൻ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.