grihs-samabarkka-parippadഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിന്നാക്ക സമുദായ നേതാക്കളെ നന്ദർശിച്ച് സമ്പർക്ക പരിപാടി നടത്തുന്നു.

കയ്പമംഗലം: കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലെയും അവശത അനുഭവിക്കുന്ന പിന്നാക്ക സമുദായ നേതാക്കളെ നന്ദർശിച്ച് സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കയ്പമംഗലം മണ്ഡലത്തിൽ നിന്ന് ആരംഭിച്ചു സമ്പർക്ക പരിപാടി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ കെ.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സതീശൻ തെക്കിനിയേടത്ത്, സന്തോഷ് കാക്കനാട്, ഒ.ബി.സി മോർച്ച സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ ചിറ്റിലപ്പള്ളി, പ്രദീപ് മനക്കൊടി, രാജേഷ് കോവിൽ, സിനോജ് എറാക്കൽ, അശോകൻ പാണാട്ട്, നിശാന്ത് ഈരക്കാട്ട്, ഹരി, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.