 
വടക്കാഞ്ചേരി: നാഷണൽ സർവീസ് സ്‌കീം സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു. നാല് അവാർഡുകൾ നേടി തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് ജില്ലയിൽ നിന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. മികച്ച യൂണിറ്റായി കോളേജിലെ തന്നെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ കോളേജിലെ ഇലക്‌ട്രോണിക് വിഭാഗം അദ്ധ്യാപകൻ അനിൽ മേലേപ്പുറത്ത് അവാർഡ് ഏറ്റുവാങ്ങി. 2018-2019 അദ്ധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയർ അവാർഡ് കോളേജിലെ ഇലക്ട്രിക്കൽ വിദ്യാർത്ഥിയായിരുന്ന എ.എം. ശ്രീഹരി ഏറ്റുവാങ്ങി. ഇലക്ട്രോണിക് വിഭാഗം വിദ്യാർത്ഥി നിർമ്മൽ ബിനോ 2019-2020ലെ മികച്ച എൻ.എസ്.എസ് വളണ്ടിയർ അവാർഡും ഏറ്റുവാങ്ങി. ദേശീയതലത്തിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചാണ് വിദ്യ എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് ടീം മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് അവാർഡ്ദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. എ.എ. റഹീം എം.പി. അവാർഡുകൾ വിതരണം ചെയ്തു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.