ചാലക്കുടി: ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ ആദ്യ പൊതുയോഗം നാളെ ശ്രീനാരായണ ഗുരുദേവ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ മാത്യു ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 വയസിനു താഴെയുള്ള 15 കുട്ടികൾക്ക് സാമ്പത്തിക സഹായയും യോഗത്തിൽ വിതരണം ചെയ്യും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി എന്നിവർ പ്രസംഗിക്കും. ലിഫോക് അംഗവും കരൾ ദാനം നൽകിയ വ്യക്തിയുമായ രജീഷിന്റെ നേതൃത്വത്തിൽ മിമിക്രിയും ഗാനമേളയും നടത്തും. സംഘടന ട്രസ്റ്റായി മാറ്റിയതിനുശേഷമുള്ള ആദ്യ പൊതുയോഗമാണിത്. സംസ്ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടയിൽ കരൾ മാറ്റിവെക്കപ്പെട്ടവരുടെയും കരൾ ദാതാക്കളുടെയും കൂട്ടായ്മയാണ് ലിവർ ഫൗണ്ടേഷൻ ഒഫ് കേരള. സംസ്ഥാന ട്രഷറർ ബാബു കുരുവിള, ജോയിന്റ് സെക്രട്ടറി ദിലീപ് ഖാദി, വിക്ടർ ഡേവിസ്, ആസാദ് അയ്യാരിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.