 
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് ദിന്നശേഷിക്കാർക്കായി 30 മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബെന്നി ബെഹന്നാൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷനായ ടി.ജെ. സനീഷ് കുമാർ എം.എൽ.എ വാഹനങ്ങളുടെ വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈ. പ്രസിഡന്റ് ലീനാ ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, സി.വി. ആന്റണി, രമ്യ വിജിത്ത്, പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, പി.പി. പോളി, വനജ ദിവാകരൻ, അഡ്വ. ലിജോ ജോൺ, ഷാന്റി ജോസഫ്, എം.ഡി. ബാഹുലേയൻ, സിന്ധു രവി, ഇന്ദിര പ്രകാശൻ, ടി.സി. രാധാമണി തുടങ്ങിയർ സംസാരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം. രമേഷ് ഉപഭോക്താക്കൾക്കുള്ള ക്ലാസ് നയിച്ചു.