 
റേഷൻകടയിൽ പൊതുവിതരണ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
കുന്നംകുളം: പനക്കൽ റോഡിലുള്ള റേഷൻകടയിൽ പൊതുവിതരണ വകുപ്പിന്റെ മിന്നൽ പരിശോധന. റേഷൻ കടയുടെ സമീപത്തെ കോണിപ്പടിയിൽ അനധികൃതമായ ഷട്ടറിട്ട് അനധികൃതമായി സൂക്ഷിച്ചിരുന്ന പതിനഞ്ചോളം ചാക്ക് അരി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിതരണത്തിനായി എത്തിച്ച അരി കോണിപ്പടിയിൽ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെന്ന് പൊതുവിതരണ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ ഷെഫീഖ് റേഷനിംഗ് ഇൻസ്‌പെക്ടർ സ്വപ്ന, ഉദ്യോഗസ്ഥരായ സരിത, സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച അരി പിടിച്ചെടുത്തത്. എന്നാൽ റേഷൻകടകളിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകളുടെ എണ്ണം കൃത്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച അരിച്ചാക്കുകൾ മറ്റൊരു ഗോഡൗണിലേക്ക് മാറ്റും.
പഴകിയ അരിയാണ് കോണിപ്പടിയിൽ സൂക്ഷിച്ചിരുന്നത്. പഴകിയ അരി മറ്റ് നല്ല അരിച്ചാക്കുകൾക്കൊപ്പം സൂക്ഷിച്ചാൽ മറ്റ് അരിയും കേടുവരാൻ സാദ്ധ്യത ഉള്ളതുകൊണ്ടാണ് കോണിപ്പടിയിൽ സൂക്ഷിച്ചത്.
-എസ്. നന്ദകുമാർ (റേഷൻ കട ഉടമ)