muslil
മുഖ്യമന്ത്രിക്കായി ജില്ലാ പൊലീസ് ആസ്ഥാനത്ത് ലുക്കൗട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം ജില്ല പ്രസിഡന്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ലുക്കൗട്ട് നോട്ടീസ് പതിച്ച് ജില്ലാ പൊലീസ് ആസ്ഥാനത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് അദ്ധ്യക്ഷനായി. ട്രഷറർ കെ.കെ. സക്കരിയ്യ, ഭാരവാഹികളായ അസീസ് മന്നലാംകുന്ന്, ടി.എ. ഫഹദ്, ആർ.വി. ബക്കർ, പി.ജെ. ജെഫീഖ്, അൻഷാദ് പാലപ്പിള്ളി, ലീഗ് തൃശൂർ മണ്ഡലം സെക്രട്ടറി എ.ബി. ഷംസുദ്ദീൻ പ്രസംഗിച്ചു.

പി.എസ്. മുഹമ്മദ് ഫയാസ്, വി.എം. മുഹമ്മദ് സമാൻ, പി.എം. മൻസൂർ, പി.എം. ഫിറോസ്, എൻ.എച്ച്. മുഹമ്മദ് സുഹൈൽ, ഷാജഹാൻ, ഷാജി പുറക്കുളം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.