തൃശൂർ: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. ശമ്പളമുടക്കം അവസാനിപ്പിയ്ക്കുക, ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, തൊഴിലാളി പീഡനം അവസാനിപ്പിക്കുക, ജീവനക്കാർക്ക് ശമ്പളത്തിനായുള്ള തുക വരുമാനത്തിൽ ആദ്യം മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആരംഭിച്ച ധർണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലറായ ഐ. സതീഷ്‌കുമാർ വിശിദീകരണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് യു.വി. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ബാബുരാജ്, ജില്ലാ സെക്രട്ടറി വി.ടി. ജോസഫ് രാജ എന്നിവർ സംസാരിച്ചു.