thriprayar-temple
ശ്രീ​രാ​മ​ക്ഷേ​ത്രം​ ​ഉ​പ​ദേ​വ​നാ​യ​ ​ശ്രീ​ഗോ​ശാ​ല​കൃ​ഷ്ണ​ന്റെ​ ​ക്ഷേ​ത്രം​ ​ശി​ലാ​സ്ഥാ​പ​നം​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ ​ന​ന്ദ​കു​മാ​ർ​ ​നി​ർ​വ​ഹി​ക്കുന്നു.

തൃപ്രയാർ: ശ്രീരാമക്ഷേത്രം ഉപദേവനായ ശ്രീ ഗോശാലകൃഷ്ണന്റെ ക്ഷേത്രം ശിലാസ്ഥാപനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെമന പദ്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ബോർഡ് മെമ്പർ എം.ജി. നാരായണൻ, ക്ഷേത്രം ഉരാളൻ ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി ശോഭ, അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, ദേവസ്വം മാനേജർ രമ, ഡോ. വിഷ്ണു ഭാരതീയസ്വാമികൾ, ദേവസ്വം എക്‌സിക്യൂട്ടിവ് എൻജിനിയർ മനോജ്, കോയമ്പത്തൂർ ആര്യവൈദ്യശാല എം.ഡിക്കുവേണ്ടി ഉണ്ണിക്കൃഷ്ണൻ വാരിയർ, അജയ് ആൻഡ് കമ്പനി എം.ഡി അജയകുമാർ, ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുമാരൻ, ഡെവലപ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ജി. നായർ, സി.എസ്. മണികണ്ഠൻ തുടങ്ങിയവരും ഭക്തരും പങ്കെടുത്തു.