 
ജില്ലാ ഗവ. പ്ലീഡറായി ചുമതലയേറ്റ അഡ്വ.കെ.ബി. സുനിൽകുമാറിന് ചാലക്കുടി പ്രസ് ക്ലബ് നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് എം.ജി. ബാബു പൊന്നാട അണിയിക്കുന്നു.
ചാലക്കുടി: ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ അഡ്വ. കെ.ബി. സുനിൽകുമാറിന് ചാലക്കുടി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് എം.ജി. ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. ജയൻ, ട്രഷറർ ജോഷി പടയാട്ടിൽ, വൈസ് പ്രസിഡന്റ് വി.ജെ. ജോജി, ജോയിന്റ് സെക്രട്ടറി ഐ.ഐ. അബ്ദുൾ മജീദ്, പി.കെ. സിദ്ദീക്, സി.കെ. പോൾ, എം.എം. സെയ്ത് മുഹമ്മദ്, പി.കെ. ശങ്കർദാസ്, സി.കെ. സുനിൽകുമാർ, കെ.ആർ. സോമൻ, ശ്രീമോൻ പെരുമ്പാല, കെ.ജി. അനീഷ്, അശ്വനി തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ.ബി. സുനിൽകുമാർ മറുപടി പ്രസംഗം നടത്തി.