ചാലക്കുടി: കേരള അഡ്വക്കേറ്റ്‌സ് ക്ലർക്ക്‌സ് അസോസിയേഷൻ ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തിൽ അഭിഭാഷകയായി എൻറോൾ ചെയ്ത അർഷ ബഷീർ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവർക്ക് ഇന്ന് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ലാർക്ക് ഇ.ടി. ബഷീറിന്റെ മകളാണ് അർഷ. ചാലക്കുടി റസ്റ്റ് ഹൗസിൽ ഇന്ന് രാവിലെ 10.30 ന് നടക്കുന്ന യോഗം വിജിലൻസ് ട്രിബ്യൂണൽ ജഡ്ജ് വി. ഗീത ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇ.ടി. ബഷീർ അദ്ധ്യക്ഷനാകും. ബാർ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഷാജു, ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ എന്നിവർ സംസാരിക്കും. ഇ.ടി. ബഷീർ, സെക്രട്ടറി പി.എം. പോൾ, ട്രഷറർ വി.എഫ്. ബാബു, കെ.എസ്. ദമനൻ , ടി.കെ. ജയമോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.